ചിരിക്കാനറിയാതെ ....വിതുമ്പനറിയാതെ ....
എന്റെ നൊമ്പരമത്രയും കാറ്റുകൊണ്ട്പോവാതെ
നേര്‍ത്തു നേര്‍ത്തു പെയ്യുകയാണ് ഞാന്‍ .........

Sunday 15 May 2011

"ഇവിടെ
നിനക്കായ്‌ പാകിയ വിത്തുകള്‍
മുളച്ചു പൊന്തുന്നതും നോക്കിയിരിക്കാം ...
ഇലകള്‍ കിളിര്‍ക്കനായ് കാത്തിരിക്കാം ..
അതിന്റെ പച്ചയില്‍ നോക്കി ,
ഞാന്‍ എന്റെ വേദന മാറ്റാം .
പൂക്കള്‍ വിടരാന്‍ ഞാന്‍ തപസിരിക്കാം ..
അതിന്റെ വര്ന്നഗല്‍ കൊണ്ട് ,
സ്വപ്നങ്ങള്‍ നെയ്യാം ....
ഒടുവില്‍ ,
ഒരു വെയിലേറ്റു നീ വാടുമ്പോള്‍ ,
ഒരു കുളിര്‍ മഴയായ് ഞാന്‍
പെയ്തു നിന്നിലലിയാം.... "

ഓര്‍മകളുടെ നനവ്‌

ഓര്‍മകളുടെ കണക്കു പുസ്തകത്തില്‍
ഒരേട്‌ കിടന്നിരുന്നു ...
ചുവന്ന അക്ഷരങ്ങളാല്‍ ,
'എന്റെ' എന്ന ഒരു വരിക്കു മീതെ ,
കറുത്ത ഒരു വര അമര്‍ന്നു കിടന്നിരുന്നു ..
അര്‍ത്ഥശൂന്യമായ്‌....
അതൊരു തുടക്കമോ ,ഒടുക്കമോ ,
ഓര്തെടുക്കാനായില്ല..
വര്‍ഷങ്ങള്‍ക്കു മുന്‍പ് പെയ്തൊഴിഞ്ഞ ,
വേനല്‍ മഴയുടെ കുളിര്‍....
പുതുമഴ പെയ്തുണര്‍ത്തിയ,
നനഞ്ഞ മണ്ണിന്റെ ഗന്ധം ...
ചേമ്പിലതണ്ടില്‍,
നിലം പറ്റാതെ മാറോട്ചേര്‍ത്ത
മഴത്തുള്ളികളുടെ നനവ്‌ ...
മുഖം അമര്‍ത്തിപിടിച്ചു തേങ്ങിയ
തേങ്ങലിന്റെ ആര്‍ദ്ര നിസ്വനങ്ങള്‍ ...
നഷ്ടമായിട്ടും നഷ്ടമാകാതെ
അവയ്ക്കിടയിലുടെ
ഒഴുകി മറയുന്ന മുഖം ..
അതെ ,
ഓര്‍മകളുടെ നനവില്‍
മുഴുമിപ്പിക്കാനകാതെ പോയൊരാ-
വാക്കുകളിന്നും അപരിചിതം ....."